തിരുവനന്തപുരം ; കിഫ്ബിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും നിന്നുകൊടുക്കാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ്. വിഭവ സമാഹരണത്തിന് നിലവില്‍ കിഫ്ബിയെന്ന സംവിധാനമുണ്ട്. വിപുലീകരിച്ച് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്.
നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. കിഫ്ബി പുതിയ രീതിയില്‍ വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌കൂളുകള്‍ വരുമ്പോള്‍ ആരാണ് അസ്വസ്തരാകുന്നത്. വികലമായ മനസുകളെയാണ് വികസനം അസ്വസ്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.