മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ്, നാട്ടുകാര്‍ക്കെല്ലാം സത്യാവസ്ഥ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം മാത്രമാണ് താന്‍ മദ്യപിച്ചില്ലെന്നു പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശം എത്ര സമയം വരെ നില്‍ക്കുമെന്ന് എനിക്കറിയില്ല. എങ്കിലും അതില്ലാതാക്കാന്‍ മറ്റെന്തെങ്കിലും മരുന്ന് ശ്രീറാം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീറാം നല്ല നിലയില്‍ മദ്യപിച്ചിരുന്നതിന്റെ ലക്ഷണങ്ങള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. മദ്യം മണക്കുന്നതായി പറഞ്ഞവരുണ്ട്. മദ്യം കഴിച്ചില്ലെങ്കില്‍ പോലും അമിതവേഗത്തില്‍ വാഹനമോടിക്കരുത് എന്ന് അദ്ദേഹത്തിന് അറിയില്ലേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.