KeralaNews

ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരട്ടെ; ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത് തന്നെയാണ് ഇനി തുടരുകയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോള്‍ കോടതി കാര്യങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച ചോദ്യങ്ങള്‍ വിവര ശേഖരണത്തിന്റെ ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയില്‍ ഏത് കോടതിയും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് നേരത്തെ മറുപടി പറഞ്ഞതാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ല. അത് തന്നെയാണ് ജീവിതത്തില്‍ ഇതേവരെ സ്വീകരിച്ചത്. അത് തന്നെയാണ് ഇനിയും തുടരുക. മറിച്ച് ഉള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button