പാലാ: മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എലിക്കുളത്ത് ഇടതുസ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി കാണിക്കാന്‍ പ്രവണതയുളളവരോട് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉളളത്. മര്യാദയ്ക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം. ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത് വ്യക്തമായി മനസ്സിലാക്കണം. ഇന്ന് പുതിയ ഒരു കഥ വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണെന്നും പിണറായി പറഞ്ഞു.