KeralaNews

ജലീലിൻ്റെ ഭാഗത്ത് തെറ്റില്ല, പ്രതിപക്ഷം നടത്തുന്നത് സമരാഭാസം, വ്യാജ വാർത്തകൾക്കെതിരെ നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ , ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. ഇത്തരം തെറ്റായ രീതിക്കെതിരെ കർശന നടപടി എടുക്കാനും ജാഗ്രത പുലർത്താനും പൊലീസിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കർശന നടപടി സ്വീകരിക്കും. വ്യാജവാർത്ത നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുമായി സംസ്ഥാന തലത്തിൽ പൊലീസിന് രൂപം നൽകി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

മന്ത്രി കെടി ജലീലിനെ വഴിയിൽ കാർ കുറുകെ കയറ്റി തടയാൻ ശ്രമിച്ചതാണ് സമരാഭാസങ്ങളിൽ ഒന്നാണ്. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പാരിപ്പള്ളി ജങ്ഷനിൽ മന്ത്രിയെ തടയാൻ ശ്രമിച്ചു. കാർ റോഡിലേക്ക് കയറ്റി ഇട്ടു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമായിരുന്നു പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോൾ യുവമോർച്ച പ്രവര്‍ത്തകര്‍ ചാടിവീണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സമരം പല തരത്തിൽ നടക്കാറുണ്ട്. ദേശീയപാതയിൽ വാഹനം കയറ്റി ഇട്ട് അപകടം വിളിച്ചുവരുത്തുന്ന ഏർപ്പാട് സമരമല്ല. ഒറ്റപ്പെട്ട സംഭവമല്ല ഇത്. കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ തുടർച്ചയായി അഅതിക്രമം നടക്കുന്നു. എംഎൽഎയുടെ നേരെ മുണ്ടുപൊക്കി കാണിച്ച് യൂത്ത് കോൺഗ്രസ് സമരം നടത്തി. ശാസ്താംകോട്ട മൈനാകപ്പള്ളിയിൽ പൊതുപരിപാടി കഴിഞ്ഞ് മടങ്ങി പോയ എംഎഎ.എഎയുടെ വാഹനം തടഞ്ഞു. കോവൂർ കുഞ്ഞുമോന്‍റെ കുറ്റം നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഷ്ട്രീയം പറഞ്ഞതാണ്. കോൺഗ്രസും ബിജെപിയും തമ്മിലുിള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇതിനാണ് ആക്രമണം. ഏത് തരം ജനാധിപത്യ രീതിയാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker