KeralaNewsPoliticsRECENT POSTS
ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്. വലിയ വിജയങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണോ നേതൃത്വം കൊടുക്കാന്‍ കഴിയുകയെന്ന് രാഹുല്‍ ഗാന്ധിയുടെ രാജിയെ പരമാര്‍ശിച്ച് ആദ്ദേഹം ചോദിച്ചു. പ്രതിസന്ധികള്‍ ഉയരുമ്പോള്‍ നേതൃത്വം കൊടുക്കാനും അതിനെ നേരിടാനും കഴിയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News