ഇമ്രാൻ ഖാന്റേതെന്ന പേരിൽ ഫോൺ സെക്സ് ഓഡിയോ: തിളച്ചുമറിഞ്ഞ് പാകിസ്ഥാൻ, വ്യാജമെന്ന് പിടിഐ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്ത്രീയുമായി ഫോണിൽ ലൈംഗികത സംസാരിച്ചതായി ആരോപണത്തിൽ പാക് രാഷ്ട്രീയം തിളയ്ക്കുന്നു. സംഭാഷണം സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഇമ്രാൻ ഖാൻ അനുകൂലികൾ ആരോപിച്ചു. സോഫ്റ്റ് വെയറിൽ ശബ്ദം മാറ്റുന്ന വീഡിയോ അവതരിപ്പിച്ചാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ തിരിച്ചടിച്ചത്.
ഇമ്രാൻ ഖാന്റതെന്ന പേരിൽ പ്രചരിക്കുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ഓൺലൈനിൽ വൈറലായതിനെ തുടർന്ന് പാക് രാഷ്ട്രീയത്തിൽ വൻ അലയൊലികൾ ഉണ്ടായിരുന്നു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഓഡിയോ ക്ലിപ്പിൽ, ഇമ്രാൻ ഖാൻ എന്ന് പറയപ്പെടുന്ന ഒരാൾ സ്ത്രീയോട് മോശമായ ഭാഷയിൽ സംസാരിക്കുന്നു.
തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരിനെയും സൈനിക മേധാവികളുമാണ് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി പുറത്തുവിട്ടതെന്ന് ചില പാകിസ്ഥാൻ വാർത്താ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.
ഓഡിയോയുടെ ആധികാരികത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോയിലെ ശബ്ദം ഇമ്രാൻ ഖാന്റേതാണെന്ന് ചില പാക് മാധ്യമപ്രവർത്തകർ വ്യക്തമാക്കി. ഇമ്രാൻ ഖാന് വ്യക്തി ജീവിതത്തിൽ എന്തും ചെയ്യാമെന്നും എന്നാൽ, മുഴുവൻ ഉമ്മത്തും ഏറ്റെടുത്ത് മാതൃകാ മുസ്ലീം നേതാവായി സ്വയം അവതരിപ്പിക്കുന്നത് അവസാനിപ്പിണമെന്ന് മാധ്യമപ്രവർത്തകൻ ഹംസ അസ്ഹർ സലാം ട്വീറ്റ് ചെയ്തു.
ഓഡിയോയിലെ അജ്ഞാത സ്ത്രീയെക്കുറിച്ച് തനിക്ക് അറിയാമെന്ന് അവകാശപ്പെട്ട് മാധ്യമപ്രവർത്തകൻ മൻസൂർ അലി ഖാനും രംഗത്തെത്തി. സെക്സ് കോൾ ചോർന്നതിലൂടെ ഇമ്രാൻ ഖാൻ ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് പാക് മാധ്യമപ്രവർത്തക നൈല ഇനായത്ത് പറഞ്ഞു. എന്നാൽ, ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും നിർമിക്കുന്നതല്ലാതെ എതിരാളികൾക്ക് മറ്റുരാഷ്ട്രീയ ആയുധങ്ങളൊന്നുമില്ലെന്ന് പിടിഐ നേതാവ് ഡോ അർസ്‌ലാൻ ഖാലിദ് പറഞ്ഞു.
നേരത്തെ, അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ ക്ലിപ് പുറത്തുവന്നിരുന്നു. 2022 മാർച്ചിൽ വാഷിംഗ്ടണിലെ പാകിസ്ഥാൻ അംബാസഡർ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതികൾ ഉൾക്കൊണ്ട് അയച്ച സൈഫർ സന്ദേശത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രിയെ അവതരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ചോർന്ന മറ്റൊരു ഓഡിയോ ക്ലിപ്പിൽ അദ്ദേഹം പറയുന്നത് കേട്ടു.