തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പി.ജി കോഴ്സ് സംഭിച്ച അവസ്ഥയിലാണ്. കൊവിഡ് ഡ്യൂട്ടിമാത്രമായി. അതിനാല്‍ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചന പണിമുടക്കും പ്രഖ്യാപിച്ചു. കൊവിഡ് ഡ്യൂട്ടി അടക്കം ബഹിഷ്കരിച്ചാണ് സമരം. റിസ്ക് അലവന്‍സ് അനുവദിക്കണമെന്നും പി.ജി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണ് പി.ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. റിസ്ക് അലവന്‍സ് അനുവദിക്കണം എന്നും ആവശ്യം. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് – നോണ്‍ കൊവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്ക്കും. പരിഹാരം ഇല്ലെങ്കില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.