തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.
ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീഅണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉടന്‍ തന്നെ ഇയാളെ തൊട്ടടുത്ത മെറീന ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവിടെ നിന്ന് തൃശീരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News