KeralaNews

പേര് ശ്രീജേഷ് ആണോ? എങ്കിൽ പെട്രോളും ഡീസലും സൗജന്യമാണ്

തിരുവനന്തപുരം:പേര് ശ്രീജേഷ് ആണോ എങ്കില്‍ ഇവിടെ പെട്രോളും ഡീസലും സൗജന്യമാണ്. ടോക്യോ ഒളിമ്ബിക്സില്‍ മലയാളി താരം ശ്രീജേഷിന്റെ വെങ്കല നേട്ടം ആഘോഷിക്കാന്‍ കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ ഫ്യൂവല്‍സാണ് ഇത്തരമൊരു വ്യത്യസ്ത ഓഫര്‍ പ്രഖ്യാപിച്ചത്.

പേര് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഇവിടെ നല്‍കണം. അവര്‍ക്കെല്ലാം 101 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോളും ഡീസലും അടിക്കാം.ഇന്നലെ ആരംഭിച്ച ഈ ആകര്‍ഷകമായ ഈ ഓഫര്‍ 31 വരെയുണ്ട്. തുടക്ക ദിവസമായി ഇന്നലെ രണ്ട് ശ്രീജേഷുമാര്‍ ഓഫര്‍ സ്വന്തമാക്കി ഈ പമ്പിൽ നിന്ന് പെട്രോള്‍ അടിച്ചെന്ന് ഉടമ സുരേഷ് കുമാര്‍ പറഞ്ഞു.

ഗുജറാത്തുകാരനായ പെട്രോൾ പമ്പുടമ വ്യത്യസ്​തമായ ആശയത്തിലൂടെ ഒളിംപിക് സ്വർണ്ണം നേടിയ നീരജിന്​ ആദരമൊരുക്കിയിരുന്നു​. ത​ൻ്റെ പമ്പിലെത്തുന്ന നീരജ്​ എന്ന്​ പേരുള്ളവർക്കെല്ലാം പെട്രോളും ഡീസലും സൗജന്യമായി നൽകുകയാണ്​ ഇദ്ദേഹം ചെയ്യുന്നത്​.

രണ്ട് ദിവസത്തേക്കാണ്​ സൗജന്യ വിതരണം നടത്തിയത്​. സൗജന്യമെന്ന്​ പറയു​േമ്പാൾ എത്രവേണമെങ്കിലും പെട്രോൾ കിട്ടുമെന്ന്​ വിചാരിക്കരുത്​. ഒരു നീരജിന്​ 501 രൂപക്കാണ്​ പെട്രോൾ നൽകുന്നത്​. പേര്​ നീരജാണെന്ന്​ ഉറപ്പിക്കാൻ തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതുണ്ട്​. ഞായറാഴ്​ച്ച ആരംഭിച്ച വിതരണത്തിൽ 30ലധികം നീരജുമാർക്ക്​ ഇന്ധനം നൽകിയെന്ന്​ പമ്പുടമ അയ്യൂബ്​ പത്താൻ പറയുന്നു. ബറൂച്ചിലെ നേത്രാങ് പട്ടണത്തിലെ എസ്​.പി പെട്രോളിയം ഉടമയാണ്​ അയ്യൂബ് പത്താൻ.

നീരജ് ചോപ്രയ്ക്ക് ആദരമൊരുക്കാൻ നീരജ് എന്ന് പേരുള്ളവർക്കായി ഞങ്ങൾ ഒരു പദ്ധതി ആരംഭിച്ചു. ഇൗ മെഡൽ നേട്ടം ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്’-പത്താൻ പറയുന്നു. രാജ്യത്തി​െൻറ സുവർണ നേട്ടം ആഘോഷിക്കുന്നതിന്​ മഹീന്ദ്ര മോ​േട്ടാഴ്​സ്​ തങ്ങളുടെ ഏറ്റവും പുതിയ എസ്​.യു.വിയായ എക്​സ്​.യു.വി 700​െൻറ സ്​പെഷൽ എഡിഷൻ പതിപ്പ്​ നീരജ് ചോപ്രക്ക്​ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button