KeralaNews

ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടപ്രാര്‍ത്ഥന,പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍

<p>പത്തനംതിട്ട: ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍. സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ സഭാംഗങ്ങളായ ഷാന്റി, ജോര്‍ജ്ജ്കുട്ടി, അഭിലാഷ്, ശോശാമ്മ, സന്ധ്യാ ബേബി, റോസമ്മ എന്നിവരാണ് അറസ്റ്റിലായത്.</p>

<p>പത്തനംതിട്ട എസ്‌ഐമാരായ അനീസ്, ജയചന്ദ്രന്‍, എ.എസ്‌ഐ. സവിരാജന്‍, എസ്.വരദരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍. പത്തനംതിട്ട തൈക്കാവ് സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ വിശ്വാസമന്ദിരത്തില്‍ ഞായറാഴ്ച രാവിലെ പത്തിനാണ് ഇവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker