കോട്ടയം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള വിമര്‍ശനങ്ങളില്‍ കെടി ജലീലിന് പിന്തുണച്ചും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. സിറിയക് ജോസഫിനെക്കുറിച്ച് ജലീല്‍ ഫേസ്ബുക്കിലൂടെ കുറിച്ചതെല്ലാം നൂറു ശതമാനം സത്യമാണെന്നും ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീല്‍ എന്റെ കൂടെ പോരുയെന്നും പിസി ജോര്‍ജ് പറഞ്ഞു. നമ്മുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പിസി ജോര്‍ജ് പിന്തുണയറിയിച്ചത്.
‘ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമര്‍ശങ്ങള്‍ക്ക് കെ ടി ജലീലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാര്‍ട്ടിയില്‍ കൂടെ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകണ്. ജലീല്‍ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം’- പിസി ജോര്‍ജ് പറഞ്ഞു. ലോകായുക്തയില്‍ വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിരന്തരം പുറത്തുവിടുന്നത്.
സിറിയക് ജോസഫ് ‘അലസ ജീവിത പ്രേമി’ എന്ന് പരിഹാസിച്ചു കൊണ്ട് കെടി ജലീല്‍ ഇന്നും ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വര്‍ഷത്തെ സേവനക്കാലയളവില്‍ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീല്‍ വിമര്‍ശിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമര്‍ശം മൊഴിമാറ്റിയാണ് ജലീല്‍ സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.