തിരുവനന്തപുരം: 13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ രവീന്ദനാഥാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയാണ്.
ആശുപത്രിയില്‍ പോയി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയില്‍ പരിചയപ്പെടുകയും തന്റെ ടാബ് ശരിയാക്കിതരാമോയെന്ന് ഇയാള്‍ ചോദിക്കുകയുമായിരുന്നു. ടാബ് നോക്കുന്നതിനിടെ ഒരു ഫോള്‍ഡര്‍ തുറക്കാന്‍ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോള്‍ഡറില്‍ അശ്ലീല വീഡിയോ കണ്ട് മാറാന്‍ ശ്രമിച്ച കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.
ഭക്ഷണവും പണവും വാഗ്ദാനം ചെയ്‌തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News