News
യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഡല്‍ഹി-വാരണാസി സ്പൈസ് ജെറ്റ് വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം. പുറത്തേക്ക് ചാടാന്‍ നോക്കിയയാളെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാര്‍ ലാന്‍ഡ് ചെയ്യുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
സ്പൈസ് ജെറ്റ് വിമാനമായ എസ്ജി 2003-ല്‍ (ഡല്‍ഹി-വാരണാസി) സഞ്ചരിച്ച ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വിമാനം വാരണാസിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇയാളെ സിഐഎസ്എഫും എയര്‍ലൈനിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസിന് കൈമാറി-സ്പൈസ് ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News