കുഞ്ഞിന് ഇന്റര്‍നെറ്റ് ദാതാവിന്റെ പേര് നല്‍കി! 18 വര്‍ഷത്തേക്ക് സൗജന്യ വൈഫൈ നല്‍കി കമ്പനി
കുഞ്ഞിന് ഇന്റര്‍നെറ്റ് ദാതാവിന്റെ പേര് നല്‍കിയ ദമ്പതികള്‍ക്ക് 18 വര്‍ഷത്തേക്ക് സൗജന്യ വൈഫൈ നല്‍കി കമ്പനി. സ്വിസ് ഇന്റര്‍നെറ്റ് പ്രൊവൈഡറായ ടൈ്വഫൈ ആണ് സൗജന്യ ഇന്റര്‍നെറ്റ് നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ‘ടൈ്വഫസ്’ അല്ലെങ്കില്‍ ‘ടൈ്വഫിയ’ എന്ന പേര് കുഞ്ഞിന് നല്‍കിയാല്‍ 18 വര്‍ഷത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാമെന്ന പരസ്യം ടൈ്വഫൈ നല്‍കുന്നത്. ആണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫസ് എന്നും പെണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫിയ എന്നുമാണ് നല്‍കേണ്ടത്. ഇതിന് പിന്നാലെയാണ് സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശികളായ ദമ്പതികള്‍ ഓഫര്‍ സ്വീകരിച്ച് വാഗ്ദാനം ചെയ്ത സമ്മാനം സ്വീകരിക്കുന്നത്.
കുഞ്ഞിന്റെ പേര് സൂചിപ്പിക്കുന്ന ജനന സര്‍ട്ടിഫിക്കേറ്റും ഒപ്പം ചിത്രവും കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ടൈ്വഫൈ കമ്പനി നടത്തുന്ന വേരിഫിക്കേഷന് ശേഷമാണ് സമ്മാനം നല്‍കുക.
30 വയസും 35 വയ്സുമുള്ള ദമ്പതികളാണ് ഈ വിചിത്ര ഓഫര്‍ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ആദ്യ പേരല്ല ടൈ്വഫിയ എന്നത്, മറിച്ച് രണ്ടാമത്തെ പേരാണ്. മൂന്ന് പേരുകളാണ് കുഞ്ഞിനുള്ളത്. എന്നിരുന്നാലും ദമ്പതികള്‍ സമ്മാനത്തിന് അര്‍ഹമായി. തങ്ങളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്ദേശിച്ചിട്ടില്ല ദമ്പതികള്‍.