CrimeNational

മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ, വിവാഹിതയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി

ചെന്നൈ : മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ, വിവാഹിതയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തിൽ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകൾ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പോലീസ് അറസ്റ്റുചെയ്തു.

vനാലുവർഷംമുമ്പായിരുന്നു കൗസല്യയുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. കുടുംബകലഹത്തെത്തുടർന്ന് ഭർതൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇതിനിടയിൽ ഗ്രാമത്തിൽത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭർത്താവിനോടൊപ്പം പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, യുവതി കാമുകനുമായുള്ള ബന്ധം തുടർന്നു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.അബോധാവസ്ഥയിൽക്കിടന്ന യുവതിയെ അയൽക്കാർചേർന്ന് പരമകുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകൾ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസിലറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ എമനേശ്വരം പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.മൃതദേഹം ദഹിപ്പിക്കുന്നതിനുൾപ്പെടെ സംഭവത്തിന് കൂട്ടുനിന്നവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker