യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​ഗോവ കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

പനാജി: ​ഗോവ കോൺ​ഗ്രസ് നേതാവ് ഒലെൻസിയോ സിമോസിനെതിരേ യുവതിയെ പിന്തുടർന്നതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത് പോലീസ്. ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. ജി.പി.സി.സി ജനറൽ സെക്രട്ടറിയും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിൻ്റെ ജനറൽ സെക്രട്ടറിയുമാണ് സിമോസ്.

താത്പര്യമില്ലായെന്ന് വ്യക്തമാക്കിയിട്ടും സിമോസ് തന്നോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായി യുവതി പരാതി ഉന്നയിച്ചുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന്, ജനുവരി ഏഴിന് മർ​ഗോ ന​ഗരംവഴി കാറിൽ സഞ്ചരിക്കുമ്പോൾ കോൺ​ഗ്രസ് നേതാവ് ഇവരുടെ കാർ തടഞ്ഞുവെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ​ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാൾ പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News