കുമ്പള : മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെപേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. ഡ്രൈവര്‍ മട്ടന്നൂര്‍ മണ്ണൂര്‍ പൊറോറ മുര്‍ഷിദ മന്‍സിലിലെ പി പി മുസാദിഖി (29)നെ അറസ്റ്റുചെയ്തു. എന്നാല്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ഇയാളുടെ പക്ഷം. മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആംബുലന്‍സില്‍നിന്നാണ് 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെതുടര്‍ന്ന് കുമ്പള എസ്ഐ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള ആരിക്കാടിയില്‍വച്ച് തിങ്കളാഴ്ച വൈകിട്ടാണ് കെഎല്‍ 58 ടി 241 നമ്പര്‍ ആംബുലന്‍സില്‍ കടത്തുകയായിരുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയത്. ഉപ്പളയില്‍നിന്നാണ് ലഹരിവസ്തുക്കള്‍ കയറ്റിയത്. ആംബുലന്‍സിലെ രോഗികളെ മറ്റൊരു ആംബുലന്‍സില്‍ മട്ടന്നൂരിലേക്ക് അയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News