News
ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒ.പി.എസിന്റെ നാടായ പെരിയകുളത്തേക്ക് കൊണ്ടുപോകും. ഇരുവര്‍ക്കും മൂന്നു മക്കളാണുള്ളത്. മക്കള്‍: കവിത ഭാനു, തേനി എം.പി പി. രവീന്ദ്രനാഥ്, ജയപ്രദീപ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News