കൊച്ചി:പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ ശിവദാസൻ മകൻ അതുൽ എ.എസ്..( 29). കോഴിക്കോട് വടകര കാ വി ലംപാറ വില്ലേജ് ചെറുകുലം വീട്ടിൽ മാത്യു ഫിലിപ്പ് മകൾ അനില മാത്യൂ (25) എന്നിവരാണ് പിടിയിലായത്
കേസ്സിലെ ഒരു പ്രതിയായ ഫെബിനാണ് അതുലിനെ സ്ഥലത്ത് വിളിച്ചു വരുത്തുന്നത്.
അടിപിടി സംഘത്തിൽ ഉണ്ടായിരുന്ന ഫെബിൻ സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കാട്ടിൽ നിന്നും സാധനങ്ങൾ മാറ്റി കൊള്ളാൻ പ്രമോദിന് നിർദ്ദേശം നൽകിയതും അതുലാണ്.ടി കേസ്സുമായി ബന്ധപ്പെട്ട് പ്രതിയായ ജീവൻ എന്നയാൾ സംഭവസ്ഥലത്തേയ്ക്ക് ആദ്യം വന്ന കാർ പൊന്നു രുന്നിയിൽ ഒളിപ്പിച്ച് തിരികെ പോരുന്നതും ടിയാളാണ്
പ്രതികളായ നിതിൻ, ജയ്സൺ ,ജോമോൻ എന്നിവരോടൊപ്പം കളമശ്ശേരി ഫ്ലാറ്റിൽ താമസിച്ചയാളാണ് അനില. ടിയാളുടെ വണ്ടിയിലാണ് പ്രതിയായ ജോമോൻ കൃത്യ സ്ഥലത്ത് മറ്റൊരു പ്രതിയെ കൂട്ടി എത്തിയത്.
അനിലയുടെ ഫോണുപയോഗിച്ചാണ് പിടികൂടാനുള്ള മറ്റൊരു പ്രതി ശ്രുതിക്ക്(കഞ്ചാവ് കേസിലെ പ്രതി ) വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത്.അനില യുടെ വണ്ടിയിൽ നിന്നും കുത്താനുപയോഗിച്ച കത്തിയും, ഗഞ്ചാവും മറ്റും കണ്ടെടുത്തിരുന്നു. അനില താമസിച്ചിരുന്ന ഫ്ലാറ്റിലെ CCTV ദൃശ്യങ്ങളിൽ നിന്നും അനിലയ്ക്ക് കേസിലുള്ള പങ്ക് വ്യക്തമാകുന്നുണ്ട്. കത്തിയും സ്കൂട്ടറും ഒളിപ്പിക്കാൻ കൂട്ടുനിന്നതിനും സംഭവത്തിന് ഒത്താശ ചെയ്ത് കൊടുത്തതിനു മാണ് അനില അറസ്റ്റിലായത്. പ്രതികളെ കോടതിടിൽ ഹാജറാക്കി റിമാൻഡ് ചെയ്തു..
അതുലിനെ രണ്ടു ദിവസം പോലിസ് കസ്റ്റഡിയിൽ വിട്ടു.. നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ രണ്ടു പേരെ വീണ്ടും കസ്റ്റഡിൽ രണ്ടു ദിവസത്തേയ്ക് വാങ്ങി..
(ജോമോൻ റോഷൻ ) ബാക്കി ഉള്ളവരെ തിരികെ ഹാജരാക്കും.
തൃക്കാക്കര എ.സി.പി ജിജിമോൻ്റെ ന്റെ നേതൃത്വത്തിൽ. പനങ്ങാട് ഇൻസ്പെക്ടർ അനന്തലാൽ പനങ്ങാട് എസ്.ഐ.റെജിൻ, ഡാൻസഫ് എസ്.ഐ.ജോസഫ് സാജൻ, സൈബർ സെൽ എസ്.ഐ.സന്തോഷ് ,സി വിൽപോലീസ് ഓഫീസർമാരായ സാനു ,സനോജ് ,സിബി ,പ്രിൻസ് ,സുലഭ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്..