25.5 C
Kottayam
Sunday, October 6, 2024

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

Must read

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു. 15 വര്‍ഷത്തിന് ഇപ്പുറമാണ് 4കെ, അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് ചിത്രം വീണ്ടും എത്തിയത്. ഒക്ടോബര്‍ 4 വെള്ളിയാഴ്ചയായിരുന്നു റിലീസ്.

ആദ്യദിനം തന്നെ റീ റിലീസിനോട് കാണികള്‍ക്കുള്ള സമീപനം വ്യക്തമായി. പ്രധാന സെന്‍ററുകളിലൊക്കെ ഏറ്റവും മികച്ച തിയറ്ററുകളടക്കം ചിത്രത്തിനായി ചാര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര പ്രേക്ഷകര്‍ എത്താത്തതിനാല്‍ പല തിയറ്ററുകളിലും ഷോകള്‍ റദ്ദാക്കപ്പട്ടു.

തുടര്‍ ഷോകളിലും ഇത് ആവര്‍ത്തിച്ചതിനാല്‍ പല തിയറ്ററുകളും ചിത്രം ഒഴിവാക്കിയിട്ടുമുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്സ്, എറണാകുളം ഷേണായ്സ്, എറണാകുളം സംഗീത തുടങ്ങിയ തിയറ്ററുകളൊക്കെ അക്കൂട്ടത്തില്‍ പെടുന്നു.

ഇറങ്ങിയ കാലത്ത് സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയമായ ചിത്രമാണ് ഇത്. ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും നേടിയിരുന്നു.

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ മമ്മൂട്ടി നിറഞ്ഞാടിയത്. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

Popular this week