പാലക്കാട്:പാലക്കാടൻ സൈനിക സൗഹൃദ കൂട്ടായ്മ (PSSK) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അവധിയിൽ വന്നിട്ടുള്ള 25 ഓളം സൈനികര് , പാലക്കാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പോയാണ് രക്തദാനം ചെയ്തത്. ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ആണ്, സാമൂഹിക പ്രതിബദ്ധത മാറോടു ചേർത്ത് പിടിച്ചു കൊണ്ട്, പാലക്കാടുള്ള സൈനിക – അർദ്ധ സൈനിക – വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ PSSK ആറാം തവണയും രക്തദാന ക്യാമ്പ് നടത്തിയത്.
അവധിയിൽ ഇരിക്കുമ്പോഴും കർത്തവ്യ ബോധം മറക്കാതെ സേവനത്തിൽ ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ധീര സൈനികർ. PSSK യുടെ പ്രസിഡൻ്റ് മുഹാജിർ, എക്സിക്യൂട്ടിവ് അംഗങ്ങളായ രാഹുൽ കൃഷ്ണ, പ്രവീൺ എന്നിവരും മറ്റു 22ഓളം പ്രവർത്തകരും രക്ത ദാന ചടങ്ങിൽ പങ്കെടുത്തു. ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ.രാധിക കൂട്ടായ്മയുടെ പ്രവർത്തനത്തിന് പ്രശസ്തി പത്രം നൽകി ആദരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News