KeralaNews

Palakkad accident:പാലക്കാട് അപകടം: മരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍;ലോറി പാഞ്ഞുകയറിയത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് മേലെ

പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി അപകടത്തില്‍ പെട്ടത് അഞ്ചുസ്‌കൂള്‍ കുട്ടികള്‍. ലോറിക്കടിയില്‍ പെട്ട നാലുവിദ്യാര്‍ഥിനികളാണ് മരിച്ചത്. കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് സിമന്റ് കയറ്റി വന്ന ലോറിയാണ്. മരിച്ചവര്‍ എല്ലാം എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ഇര്‍ഫാന, മിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരീക്ഷ കഴിഞ്ഞുമടങ്ങുകയായിരുന്ന കുട്ടികളാണ് ലോറിക്കടിയില്‍ പെട്ടത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പനയംപാടം വളവിലാണ് അപകടം ഉണ്ടായത്. ലോറി പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതോടെ അഞ്ചുവിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചു. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്നു കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുകുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മഴയില്‍ നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. എന്നാല്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് വാഹനം തെന്നിയുള്ള അപകടം ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പനയമ്പാടം വളവ് സ്ഥിരം അപകടമേഖലയാണെന്നും റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

റോഡില്‍ സ്ഥിരം അപകടങ്ങള്‍ നടക്കുന്നതിനാല്‍ ‘അധികാരികളെ കണ്ണുതുറക്ക്’ എന്ന് പ്രതിഷേധ മുദ്രാവാക്യം ഉയർത്തി മുന്നിൽ നിന്നത് കരിമ്പ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തന്നെയായിരുന്നു. തുടർച്ചയായി അപകടം സംഭവിക്കുന്ന സ്ഥലമാണ് പനയമ്പാടമെന്ന് നാട്ടുകാർ പറയുന്നു. ​ഗ്രിപ്പില്ലാത്ത റോഡിൽ ചെറിയ ചാറ്റൽമഴയിൽ പോലും വാഹനങ്ങൾ തെന്നി നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നാണ് ആരോപണം. ഇത്തരത്തിൽ നിരവധി ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. നാലു കുരുന്ന് ജീവൻ പൊലിഞ്ഞ അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. പോലീസുകാരെ തടഞ്ഞ് നാട്ടുകാർ റോഡ് ഉപരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker