KeralaNewsRECENT POSTSTop Stories
മീനച്ചിലാർ കരകവിഞ്ഞു, പാലാ പട്ടണം വെള്ളപ്പൊക്ക ഭീഷണിയിൽ
- കോട്ടയം: കാലവർഷം വീണ്ടും സജീവമായതോടെ പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ് മീനച്ചിലാർ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാർ കരകവിഞ്ഞി രുന്നു. ഇതേ തുർന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വീടുകളിൽനിന്ന് വെള്ളം ഒഴി ഞ്ഞതിനെ തുടർന്ന് ആളുകൾ ക്യാമ്പുകൾ വിട്ടത്.ഇതിറ് പിന്നാലെയാണ് രണ്ടാമതും വെളളപ്പൊക്കം.
പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളിൽ (ഈരാറ്റുപേട്ട -പാലാ റോഡ്) റോഡിൽ വെള്ളം കയറി. മൂന്നാനിയിൽ ഇപ്പോൾ കഷ്ടിച്ചു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടിൽ ബസ് സർവീസ് നിർത്തിവച്ചു.
പാലായിൽ വ്യാപാരികൾ സാധന സാമഗ്രികൾ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഏഴു മണിക്കൂർ തുടർച്ചയായി പെയ്തു. ബുധനാഴ്ച രാവിലെ മഴയ്ക്കു ശക്തി കുറഞ്ഞിട്ടുണ്ട്.
കനത്ത മഴയിൽ ജില്ലയിലെ പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിയ്ക്കുകയാണ്.
അറുപുഴ-പാറോച്ചാൽ,
ഇറഞ്ഞാൽ – തിരുവഞ്ചൂർ,
ആയാംകുടി – മാന്നാർ
കടുത്തുരുത്തി – ആപ്പുഴ,
ചേർപ്പുങ്കൽ – മരങ്ങാട്ടു പിള്ളി,
വടയാർ – എഴു മാം തുരുത്ത്
,കോട്ടയം – പരിപ്പ്
കോട്ടയം-കുമരകം എന്നീ റോഡുകൾ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ട സ്ഥിതിയിലാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News