ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. ചാരപ്പണി ആരോപിച്ച് രണ്ട് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാക് നടപടി.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെയാണ് പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. ചാരപ്പണി നടത്തിയതിന് പാക് ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി പിടികൂടിയതോടെയാണ് ഇവരോട് രാജ്യം വിടാന്‍ അവശ്യപ്പെട്ടത്.
ഹൈക്കമ്മീഷനില്‍ വീസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു പിടികൂടിയത്. ഇവര്‍ വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കുകയും ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു.