ടിക് ടോക് നിരോധിച്ച് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ച് പാകിസ്ഥാന്‍. ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെയാണ് പാകിസ്ഥാനും ടിക് ടോക് നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് കഴിഞ്ഞില്ലെന്ന വിശദീകരണമാണ് പാകിസ്ഥാന്‍ നല്‍കിയത്.
സോഷ്യല്‍ മീഡിയയിലെ മുന്‍നിര ആപ്പായ ടിക് ടോക്കിനെ നിരോധിച്ചത് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ്. ടിക് ടോക് ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. അധാര്‍മ്മികവും അപമര്യാദയുമായ നിരവധി ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഇവ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചില്ല. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണ്ട മാറ്റങ്ങള്‍ എന്താണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്താന്‍ സമയം നല്‍കിയിട്ടും അനുകൂല നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടിക് ടോക്കിനെതിരെ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
നിരോധനത്തില്‍ പുനഃപരിശോധന നടത്തുക നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചാല്‍ മാത്രം. തൃപ്തികരമായ നടപടിയുണ്ടായാല്‍ മാത്രമേ അനുകൂല നിലപാട് ഉണ്ടാകുകയുള്ളൂ എന്നും പ്രസ്താവനയിലൂടെ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.