കോട്ടയം:പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിന്‍. ഉമ്മന്‍ചാണ്ടിക്കു മുന്നിൽ ഏഴെട്ട് വര്‍ഷം എങ്ങനെയാണോ നിന്നത് അതേരീതിക്ക് തന്നെയാണ് ഇന്നും നിന്നത്. അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തിനറിയാമെന്നും പി. സരിന്‍ പറഞ്ഞു.
‘പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടാണ് എല്ലാം ചെയ്തിട്ടുള്ളത്. വരണമെന്ന് തോന്നി, വന്നു’- പി.സരിന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ എന്‍.എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം എന്താണെന്ന് തനിക്കറിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ് ചോദ്യംചെയ്യുന്ന തരത്തില്‍ എന്തെങ്കിലും പരമാര്‍ശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News