കൊല്ലം: ഏരൂര്‍ പഞ്ചായത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ജനവിധി തേടിയ സിപിഐഎം അഞ്ചല്‍ മുന്‍ ഏരിയ സെക്രട്ടറി പി.എസ് സുമന് ജയം. ഏരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നാണ് സുമന്‍ വിജയിച്ചത്. സിപിഐഎം വിട്ട് ബിജെപിയില്‍ ചേക്കേറിയ സുമന്‍ ഇത്തവണ താമര ചിഹ്നത്തിലാണ് ജനവിധി തേടിയത്.
കൊല്ലത്തെ കിഴക്കന്‍ മേഖലയിലെ സിപിഐഎമ്മിന്റെ മുഖമായിരുന്നു സുമന്‍. സി.പി.ഐ. നേതാവും പുനലൂര്‍ മുന്‍ എം.എല്‍.എയുമായ പി.കെ. ശ്രീനിവാസന്റെ മകനാണ്. സി.പി.ഐ. മുന്‍ എം.എല്‍.എയായ പി.എസ്. സുപാലിന്റെ സഹോദരന്‍ കൂടിയാണ് സുമന്‍.
മൂന്നുവര്‍ഷം മുന്‍പാണ് സിപിഐഎമ്മുമായി സുമന്‍ തെറ്റിയത്. പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു. കാലങ്ങളായി ഇടതു കുത്തകയായിരുന്നു ഏരൂര്‍ പതിനാലാം വാര്‍ഡ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News