KeralaNews

ദൈവത്തിന് നന്ദി പറഞ്ഞ് പി സി ജോര്‍ജ്,മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നടന്നത്

തിരുവനന്തപുരം: പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്‍റെ ആദ്യ പ്രതികരണം. 

കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറുമാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ  പി സി ജോര്‍ജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്‍റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു

മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് ക്ഷമ ചോദിച്ച് പി സി ജോര്‍. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പി സി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു.ഇതിനാണ് മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button