കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ലെന്നും അനിലിനെ പരിചയപ്പെടുത്തിയെടുക്കണമെന്നും പിസി പറഞ്ഞു.
അതേ സമയം താൻ സ്ഥാനാർത്ഥിയാകുന്നതിനെ വെള്ളാപ്പള്ളിയും മകനും എതിർത്തു എന്നും പിസി ആരോപിച്ചു. എന്നാൽ പിസി ജോർജിന് അർഹമായ പരിഗണന നൽകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ഒരു ഉപാധിയുമില്ലാതെയാണ് പാർട്ടിയിലെത്തിയത്. ജോർജിന്റെ പ്രസ്താവനയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിഡിജെഎസ് രംഗത്ത് വന്നിട്ടുണ്ട്. തുഷാർ ജെപി നദ്ദയോട് നേരിട്ട് പരാതി അറിയിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്.
2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർകാസർകോഡ് – എം എൽ അശ്വനിപാലക്കാട് – സി കൃഷ്ണകുമാർകണ്ണൂർ – സി രഘുനാഥ്തൃശ്ശൂർ – സുരേഷ് ഗോപിആലപ്പുഴ – ശോഭ സുരേന്ദ്രൻപത്തനംതിട്ട – അനിൽ ആന്റണിവടകര – പ്രഫുൽ കൃഷ്ണൻആറ്റിങ്ങൽ – വി മുരളീധരൻകോഴിക്കോട് – എം ടി രമേശ് മലപ്പുറം – ഡോ അബ്ദുൽ സലാംപൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍