ഭൂമിയിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നുവെന്ന് പഠനങ്ങള്‍!
ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങള്‍. ഭൂമിയിലെ ഓക്സിജന്റെ അളവ് വളരെ വേഗത്തില്‍ കുറയുന്നുവെന്നാണ് പഠനം. നേച്ചര്‍ ജിയോ സയന്‍സ് പ്രസിദ്ധീകരണത്തില്‍ ഭൂമിയുടെ അന്തരീക്ഷ ഓക്‌സിജന്റെ ഭാവി എന്ന ലേഖനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
100 കോടി വര്‍ഷങ്ങള്‍ കൂടിയേ ഭൂമിയിലെ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ സമ്പത്ത് നിലനില്‍ക്കുകയുള്ളൂ എന്നാണ് പഠനം പറയുന്നത്. ഓക്‌സിജന്‍ കുറയുന്ന ഈ അവസ്ഥ ഉടനെ സംഭവിക്കില്ലന്നും സംഭവിച്ചാല്‍ ചെറിയ സമയംകൊണ്ട് വ്യാപിക്കാനിടയുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു.
ഓക്‌സിജന്‍ അപ്രത്യക്ഷമാകുന്ന അവസ്ഥ തുടര്‍ന്നാല്‍ 2.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ഓക്‌സിജന്‍ രൂപപ്പെടുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തും. ഓക്‌സിജന്റെ ഭൂമിയിലെ നിലനില്‍പ്പ് പ്രവചനാതീതമാണെന്ന് പറയേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഓക്‌സിജന്‍ കുറയുന്നത് വളരെ വേഗത്തിലാണ് നടക്കുന്നത്. റേഡിയേഷന്‍ 2.4 ബില്യണ്‍ വര്‍ഷം കൊണ്ട് ഭൗമോപരിതലത്തില്‍ നിന്നും സമുദ്രജലം വറ്റിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഓക്‌സിജനുപകരം ഭൂമിയില്‍ ജീവന്റെ സാനിധ്യം നിലനിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ജീവികണികയെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.