InternationalNews

സ്തനം വലുതാക്കി, വയറിന്റെ ഭാഗത്തെ വസ്ത്രം നീക്കം ചെയ്തു;എം.പിയുടെ പരാതി,ചാനലിനെതിരെ വിമര്‍ശനം

സിഡ്‌നി:സ്ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ് പാര്‍ലമെന്റ് അംഗമായ ജോര്‍ജി പേര്‍സെല്ലിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട് ഓസ്‌ട്രേലിയന്‍ ന്യൂസ് ചാനലനായ നയണ്‍ ന്യൂസ് മെല്‍ബണ്‍. എംപിയായ ജോര്‍ജിയുടെ ചിത്രത്തില്‍ സ്തനം വലുതാക്കുകയും വയറിന്റെ ചെറിയൊരു ഭാഗത്തെ വസ്ത്രം നീക്കം ചെയ്യുകയും ചെയ്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

താറാവുകളെ വേട്ടയാടുന്നത് നിരോധിക്കുന്ന നിയമം എടുത്തുകളഞ്ഞ വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ നടപടി ജോര്‍ജി വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ന്യൂസ് ബുള്ളറ്റിനില്‍ വന്നപ്പോഴാണ് എഡിറ്റ് ചെയ്ത ജോര്‍ജിയുടെ ചിത്രവും കാണിച്ചത്.

ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത ചിത്രവും യഥാര്‍ഥ ചിത്രവും ജോര്‍ജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തുടര്‍ന്ന്‌ നയണ്‍ ന്യൂസ് അധികൃതര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. എഡിറ്റിങ്ങ് ഡിപാര്‍ട്‌മെന്റിലുള്ള ജോലിക്കാര്‍ ആരും ചിത്രം എഡിറ്റ് ചെയ്തിട്ടില്ലെന്നും ഡിഫോള്‍ട്ട് ആയി സംഭവിച്ചതാണെന്നും നയണ്‍ ന്യൂസിന്റെ മാപ്പപേക്ഷയില്‍ പറയുന്നു.

വിക്ടോറിയന്‍ സ്‌റ്റേറ്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് ജോര്‍ജി. ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകളെ ഉപഭോവസ്തുക്കള്‍ മാത്രമായി കാണുന്ന പ്രവണതയ്ക്കും സ്ത്രീകള്‍ നേരിടുന്ന ലൈംഗിക വിവേചനത്തിനുമെതിരേ നിരന്തരം ശബ്ദമുയര്‍ത്തുന്ന പാര്‍ലമെന്റേറിയന്‍ കൂടിയാണ് അവര്‍.

‘2022-ല്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു. നിങ്ങളുടെ സ്വന്തം വീട്ടിലെ ടിവിയില്‍ നിങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രം കാണേണ്ടി വരുന്ന ഗതികേട്. ഞാനൊരു സ്ത്രീയായതിനാലാണ് ഇത് സംഭവിച്ചത്. ഒരു പുരുഷനായ രാഷ്ട്രീയ നേതാവിന് ഒരിക്കലും ഇങ്ങനെയൊരു സംഭവം അഭിമുഖികരിക്കേണ്ടി വരില്ല.’ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അനിമല്‍ ജസ്റ്റിസ് പാര്‍ട്ടി എംപിയായ ജോര്‍ജി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button