24.6 C
Kottayam
Saturday, September 28, 2024

ഓടിപി മെസ്സേജിന് നിയന്ത്രണം , സം​​സ്ഥാ​​ന​​ത്ത് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ല്‍

Must read

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ണി​​ജ്യാ​​വ​​ശ്യം മു​​ന്‍​​ നി​​ര്‍​​ത്തി​​യു​​ള്ള എ​​സ്.​​എം.​​എ​​സു​​ക​​ള്‍​​ക്ക് ട്രാ​​യ് നി​​യ​​ന്ത്ര​​ണ​​മേ​​ര്‍​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ല്‍. ടെ​​ലി​​കോം കമ്പനികളുടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ പ്ലാ​​റ്റ്ഫോ​​മി​​ല്‍ ഐ​​ഡി​​യും ക​​ണ്ട​​ന്‍​​റും ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എ​​സ്.​​എം.​​എ​​സു​​ക​​ളെ​​ല്ലാം ട്രാ​​യ് ത​​ട​​ഞ്ഞ​​തോ​​ടെ കാ​​ര്‍​​ഡു​​ട​​മ​​ക​​ള്‍​​ക്ക് ഒ.​​ടി.​​പി വ​​ഴി​​യു​​ള്ള റേ​​ഷ​​ന്‍ വി​​ത​​ര​​ണം മു​​ട​​ങ്ങി.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര സു​​ര​​ക്ഷ മു​​ന്‍​​നി​​ര്‍​​ത്തി 2018ലാ​​ണ് വാ​​ണി​​ജ്യാ​​വ​​ശ്യ​​ങ്ങ​​ള്‍​​ക്കു​​ള്ള എ​​സ്.​​എം.​​എ​​സു​​ക​​ള്‍​​ക്ക് നി​​യ​​ന്ത്ര​​ണം കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ച​​ട്ട​​ക്കൂ​​ട് ട്രാ​​യ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. എ​​സ്.​​എം.​​എ​​സു​​ക​​ളു​​ടെ ഉ​​ള്ള​​ട​​ക്ക​​വും ഐ​​ഡി​​യും ടെ​​ലി​​കോം കമ്പനികളുടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ ര​​ജി​​സ്ട്രി​​യി​​ല്‍ മു​​ന്‍​​കൂ​​ട്ടി ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന​​താ​​ണ് ഇ​​തി​​ലെ പ്ര​​ധാ​​ന നി​​ര്‍​​ദേ​​ശം.

ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഒ​​ത്തു​​നോ​​ക്കി കൃ​​ത്യ​​മാ​​ണെ​​ങ്കി​​ല്‍ മാ​​ത്ര​​മേ സ​​ന്ദേ​​ശം ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​​ക്ക് അ​​യ​​ക്കൂ. അ​​ല്ലെ​​ങ്കി​​ല്‍ ഇ​​വ ഡി​​ലീ​​റ്റ് ചെ​​യ്യ​​പ്പെ​​ടും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച്‌ തു​​ട​​ര്‍​​ച്ച​​യാ​​യ അ​​റി​​യി​​പ്പു​​ക​​ള്‍ ട്രാ​​യ് ന​​ല്‍​​കി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​വ മു​​ഖ​​വി​​ല​​ക്കെ​​ടു​​ക്കാ​​ന്‍ ബി.​​എ​​സ്.​​എ​​ന്‍.​​എ​​ല്‍, ഐ​​ഡി​​യ അ​​ട​​ക്കം മൊ​​ബൈ​​ല്‍ കമ്പനികളും ഭ​​ക്ഷ്യ​​പൊ​​തു​​വി​​ത​​ര​​ണ​​വ​​കു​​പ്പും ത​​യാ​​റാ​​യി​​ല്ല. തു​​ട​​ര്‍​​ന്നാ​​ണ് ഒ​​രാ​​ഴ്ച മുമ്പ് റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള മൊ​​ബൈ​​ല്‍ ഒ.​​ടി.​​പി സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ട്രാ​​യ് ത​​ട​​ഞ്ഞ​​ത്.

ഇ​​ല​​ക്​​​ട്രോ​​ണി​​ക് പോ​​യ​​ന്‍​​റ് ഓ​​ഫ് സെ​​യി​​ല്‍ (ഇ-​​പോ​​സ്) യ​​ന്ത്ര​​ത്തി​​ല്‍ ബ​​യോ​​മെ​​ട്രി​​ക് സം​​വി​​ധാ​​നം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍​​ക്ക് റേ​​ഷ​​ന്‍ വാ​​ങ്ങാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് ഒ.​​ടി.​​പി. കൈ​​വി​​ര​​ല്‍ പ​​തി​​യാ​​ത്ത ഘ​​ട്ട​​ത്തി​​ല്‍ റേ​​ഷ​​ന്‍കാ​​ര്‍ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​ട്ടു​​ള്ള കാ​​ര്‍​​ഡു​​ട​​മ​​യു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണി​​ലേ​​ക്ക് ഒ.​​ടി.​​പി സ​​ന്ദേ​​ശ​​മെ​​ത്തും. ഈ ​​നാ​​ല​​ക്ക ന​​മ്ബ​​ര്‍ മെ​​ഷീ​​നി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന മു​​റ​​ക്ക് ഉ​​പ​​ഭോ​​ക്താ​​വി​​ന് സാ​​ധ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.

ഒ.​​ടി.​​പി ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മാ​​ന്വ​​ല്‍ ഇ​​ട​​പാ​​ടി​​ലൂ​​ടെ റേ​​ഷ​​ന്‍ വി​​ത​​ര​​ണം ന​​ട​​ത്താ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍​​ക്ക് സൗ​​ക​​ര്യ​​മു​​ണ്ടെ​​ങ്കി​​ലും സി​​വി​​ല്‍ സ​​പ്ലൈ​​സ് ഡ​​യ​​റ​​ക്ട​​റി​​ല്‍​​നി​​ന്ന്​ നി​​ര്‍​​ദേ​​ശം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ ഭൂ​​രി​​ഭാ​​ഗം ക​​ച്ച​​വ​​ട​​ക്കാ​​രും മാ​​ന്വ​​ല്‍ വി​​ത​​ര​​ണ​​ത്തി​​ന് ത​​യാ​​റ​​ല്ല. ഇ​​ത് പ​​ല​​യി​​ട​​ങ്ങ​​ളി​​ലും കാ​​ര്‍​​ഡു​​ട​​മ​​ക​​ളും വ്യാ​​പാ​​രി​​ക​​ളും ത​​മ്മി​​ലു​​ള്ള ത​​ര്‍​​ക്ക​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു​​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week