KeralaNews

ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കാളോവോസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹം ക്വാറന്റനീല്‍ പ്രവേശിച്ചു. ആശങ്ക വേണ്ടന്നും ഉടന്‍ രോഗം ഭേദമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

മാര്‍ച്ച് 25-നാണ് ജലദോഷം, പനി തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം പോസിറ്റീവാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ സ്വയം ഐസലേഷനില്‍ ഈ ഘട്ടത്തില്‍ നിങ്ങളുടെ പ്രാര്‍തഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു. രോഗം ഭേദമാകുമെന്ന ആത്മവിശ്വാസമുണ്ട്. അതിരൂപതയോടുള്ള പൂര്‍ണ്ണവിശ്വാസവും പുരോഹിതരോടുള്ള ഉത്തരാവാദിത്തവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button