FeaturedHome-bannerNationalNews
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം പൂർണതോതിൽ
തൊടുപുഴ ∙ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ രാത്രി 9ന് ജലനിരപ്പ് 2396.26 അടിയിലെത്തി. 2396.86 അടിയിലെത്തിയാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 2398.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ തുറക്കാം. വേണ്ടിവന്നാൽ ഷട്ടറുകൾ തുറക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. സർക്കാരിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News