തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഡാറ്റ സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാം തരംഗം തടുക്കാൻ ആരോഗ്യ ഡാറ്റ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദഗ്ധ സമിതി യോഗത്തിന്റെ മിനുട്ട്സ് പോലും രഹസ്യമായി സൂക്ഷിക്കുകയാണ്. വിദഗ്ധ സമിതി അംഗങ്ങൾക്ക് പോലും സർക്കാർ നിലപാടിനോട് വിയോജിപ്പാണ്. ആരോഗ്യ സംവിധാനം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങളും ആരോഗ്യ ഡാറ്റ പുറത്തുവിടുകയാണ്. ഇതുവഴിയാണ് അവർ ഗവേഷണം നടത്തുന്നത്. അങ്ങനെയാണ് മൂന്നാം തരംഗം തടയാൻ അവർ പ്ലാൻ തയാറാക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News