News
സ്വയംപ്രഖ്യാപിത ആള്‍ദൈവവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ‘ഓം’ അന്തരിച്ചു
ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവവും ബിഗ്ബോസ് 10 മത്സരാര്‍ഥിയുമായ ‘ഓം’ (63 ) അന്തരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൊറോണ ബാധിച്ചിരുന്ന അദ്ദേഹം ഏറെ നാളുകളായി അസുഖബാധിതതായിരുന്നു. രോഗം ഭേദപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് പിന്നീട് നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഡല്‍ഹിയിലെ നിഗം ഘാട്ടില്‍ ഇന്ന് തന്നെ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. ബിഗ് ബോസ് 10 മത്സരാര്‍ഥിയായിരിക്കെ ഓം പലതവണ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. സഹ മത്സരാര്‍ഥികളെക്കുറിച്ച് തെറ്റായ അഭിപ്രായപ്രകടനം നടത്തിയതിന് ഇദ്ദേഹം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News