KeralaNewspravasi

GULF NEWS:ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം സ​ജീ​വം; ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന മലയാളി വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​ത് ക​ഷ്ടി​ച്ച്

ബഹ്റെെൻ: ലോട്ടറി അടിച്ചെന്ന് അറിയിപ്പ് നൽകി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. കഴിഞ്ഞ ദിവസം ബഹ്റെെനിൽ ആണ് സംഭവം നടന്നത്. ബഹ്റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ വീട്ടമ്മയാണ് പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.

ദുബായിൽ ഷെയ്ഖ് ഹംദാൻ ഫൗണ്ടേഷൻ നടത്തിയ ഫേസ്ബുക് ഓൺലൈൻ നറുക്കെടുപ്പിൽ താങ്കൾ വിജയിച്ചിരിക്കുന്നു. 40,000 ഡോളർ സമ്മാനം ലഭിച്ചു എന്ന സന്ദേശമാണ് ഇവർക്ക് ലഭിച്ചത്.

പിന്നീട് ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് ഫോൺകോൾ എത്തി. ഹിന്ദിയിലും , ഇംഗ്ലീഷിലും സന്ദേശങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും നൽകാൻ ആണ് ആവശ്യപ്പെട്ടത്. ആദ്യം തട്ടിപ്പാണെന്ന് മനസ്സിലായില്ല. വീട്ടമ്മ വിവരങ്ങൾ കെെമാറി ഫോട്ടോ അയച്ചു കൊടുത്തു. തുടർന്ന് യുവതിയുടെ പേരും ഫോട്ടോയും ചേർന്ന ഒരു സർട്ടിഫിക്കറ്റ് നൽകി.

സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും. ഇതിന് വേണ്ടി അതാത് രാജ്യത്തെ സർക്കാറിന്റെ കെെവശത്ത് നിന്നും അനുമതി നേടണം. അതിന്റെ നടപടികൾക്കായി 10,100 രൂപ അയച്ചുകൊടുക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യുവതിക്ക് എന്തോ സംശയം തോന്നിയത്. തന്റെ കെെവശം പണമില്ലെന്ന് യുവതി പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ യുവതി പിൻവലിച്ചു.

നിരവധി പേർക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. പലരും സന്ദേശങ്ങൾ അവഗണിച്ചു. ഭാഗ്യ കൊണ്ടാണ് ഇത്തരത്തിലുള്ള കെണിയിൽ നിന്നും പലരും രക്ഷപ്പെടുന്നത്. വിവിധ രീതിയിൽ ഓൺലെെൻ വഴി തട്ടിപ്പ് നടക്കുന്നുണ്ട്. പല തരത്തിലുള്ള കഥകൾ ഇറക്കിയാണ് ഇവർ പണം തട്ടാൻ എത്തുന്നത്.

ഫോൺ വിളിക്കുമ്പോൾ ആദ്യം തന്നെ വേണ്ടവിധത്തിൽ കെെകാര്യം ചെയ്തുകഴിഞ്ഞാൽ പിന്നീട് വലിയ ശല്യം ഉണ്ടാവില്ല. എന്തെങ്കിലും വിവരങ്ങൾ നൽകാൻ ശ്രമിച്ചാൽ അവർ അതിൽ പിടിച്ചു തൂങ്ങും. പിന്നീട് അതിൽ നിന്നും പുറത്തുവരുക വലിയ പ്രയാസം ആയിരിക്കും. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുകയാണ് ചെയ്യാൻ പറ്റുന്ന കാര്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker