KeralaNews

വി ഡി സതീശന്റെ ഡ്രൈവറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പതിനായിരം രൂപ തട്ടിയതായി പരാതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഡ്രൈവർ ‍ജെയിംസിന്റേ പേരിൽ ഓൺലൈനിൽ പണം തട്ടിയതായി പരാതി. ജെയിംസിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പറവൂർ ന​ഗരസഭയിൽ താൽക്കാലിക ജീവനക്കാരനായ സുരാ​ഗിനാണ് പണം നഷ്ടമായത്. പതിനായിരം രൂപയാണ് നഷ്ടമായത്. തട്ടിപ്പിന് ഇരയായ സുരാ​ഗും ജെയിംസും പരാതി പോലീസിൽ പരാതി നൽകി.

ജെയിംസിന്റേ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജെയിംസിന്റെ സുഹൃത്തായ സുരാ​ഗിനോട് മെസഞ്ചർ വഴി പണം ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ഇരുപതിനായിരം രൂപയാണ് തട്ടിപ്പ് നടത്തിയാൾ ചോദിച്ചത്. പക്ഷേ പതിനായിരം രൂപയേ കയ്യിൽ ഉള്ളൂവെന്ന് സുരാ​ഗ് പറഞ്ഞു. എന്നാൽ പതിനായിരം രൂപ അയക്കാൻ പറയുകയായിരുന്നു.

തുടർന്ന് പതിനായിരും രൂപ അയച്ചു. ഇതിന് പിന്നാലെ ജെയിംസുമായ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇ എം ഐ അടക്കാൻ വെച്ച പണമാണ് അയച്ചുകൊടുത്തതെന്നാണ് സുരാ​ഗ് പറയുന്നത്. സംഭവത്തിൽ ജെയിംസ് റൂറൽ എസ്പിക്കും സുരാ​ഗ് നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker