27.8 C
Kottayam
Tuesday, May 21, 2024

ഓൺലൈൻ തട്ടിപ്പ്: 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്തു; വയോധികയുടെ 60,000 രൂപ കവർന്നു

Must read

മണ്ണുത്തി : ഓൺലൈൻ വസ്ത്ര വ്യാപാര വെബ്സൈറ്റിൽനിന്ന്‌ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ 60,000 രൂപയിലേറെ തട്ടിയെടുത്തതായി പരാതി. മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മൂർക്കനിക്കര സ്വദേശിനിയായ 77 വയസ്സുകാരി ഓൺലൈൻ വ്യാപാര വെബ്സൈറ്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച് ഓർഡർ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം സാധനം വീട്ടിൽ എത്താത്തതിനാൽ ഓൺലൈൻ വിൽപ്പന സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.

സാങ്കേതികകാരണങ്ങളാൽ ഓർഡർ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും അടച്ച തുക തിരിച്ചുനൽകാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് അവർ അയച്ചുനൽകിയ ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഇങ്ങനെയാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 17 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 15 എണ്ണവും പണം തട്ടിയ കേസുകളാണ്.

പ്രസിദ്ധ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളുടെ കസ്റ്റമർ കെയർ നമ്പറുകൾ എന്ന പേരിൽ നമ്പറുകൾ അടങ്ങിയ കൃത്രിമ വെബ്സൈറ്റ് നിർമിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. യഥാർഥ വെബ്സൈറ്റ് ആണെന്നു കരുതി ഉപഭോക്താക്കൾ അതിൽ പരാമർശിച്ചിരിക്കുന്ന ടെലിഫോൺ നമ്പറിൽ വിളിക്കുമ്പോൾ അവരുടെ കെണിയിൽ അകപ്പെടുന്നു.

ഇന്റർനെറ്റ് സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകാർ കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. സെർച്ച് എൻജിനുകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ പരതുമ്പോൾ ലഭിക്കുന്ന യഥാർഥ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

കംപ്യൂട്ടർ പ്രോഗ്രാമുകളിൽ ചില പ്രത്യേകതരം സൂചകപദങ്ങൾ ഉപയോഗിച്ച് അൽഗോരിതത്തിൽ മാറ്റം വരുത്തി, സെർച്ച് എൻജിനുകളിൽനിന്ന്‌ ലഭിക്കുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ വരുത്താൻ കഴിയും. ചില സെർച്ച് എൻജിൻ കമ്പനികൾ പണം സ്വീകരിച്ച്‌ വെബ്സൈറ്റ് പ്രമോഷനുകൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week