മലപ്പുറം: കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
അതേസമയം, ഇതുവരെ നിപ്പ സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് സമ്പർക്കമില്ല. എന്നാൽ രോഗലക്ഷണമുള്ള സാഹചര്യത്തിലാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്.
കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ പ്രത്യേക നിപ്പ കൺട്രോൾ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News