ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
കൊച്ചി:പ്രേക്ഷകർക്ക് സുപരിചിത ആണ് ഗായിക അമൃത സുരേഷ്. ഗായിക എന്നതിനൊപ്പം. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് അമൃതയുടേത്. അമൃതയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രോക്ഷകർ കണ്ടതുമാണ്. നടൻ ബാലയുമായുള്ള വിവാഹം, ഒടുവിൽ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തർക്കം തുടങ്ങിയവ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അമൃതയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. നടൻ ബാലയാവട്ടെ ഓൺലൈൻ മാധ്യമങ്ങൾക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വർഷങ്ങൾ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നിൽക്കുന്നു.
വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്.
കരിയറിൽ സ്വന്തമായൊരിടം നേടിയെടുക്കുകയും സിംഗിൾ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകർക്ക് പ്രചോദനം ആവാറുമുണ്ട്. ഗോസിപ്പുകൾ അന്നും ഇന്നും അമൃതയ്ക്കൊപ്പമുണ്ട്.
രൂക്ഷമായ സൈബറാക്രമണവും ഇവർക്കെതിരെ നടക്കാറുണ്ട്. ഇതിനെതിരെ ഗായികയും കുടുംബവും നേരത്തെ പല തവണ രംഗത്ത് വന്നിട്ടുമുണ്ട്.
സംഗീത സംവിധായകൻ ആയ ഗോപി സുന്ദർ ആണ് അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളി. അമൃത പോലെ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ഗോപി സുന്ദർ. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ ഇതിന്റെ ആക്കം കൂടി.
അഭയ ഹിരൺമയിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ഗോപി സുന്ദർ അമൃതയുമായി അടുത്തത്. ഗോപി സുന്ദറിന്റെ ആദ്യം വിവാഹവും മറ്റും ഇതിനിടെ ചർച്ചയുമായി. ഇക്കാരണങ്ങളെല്ലാം ഗോപി സുന്ദർ-അമൃത സുരേഷ് ബന്ധത്തെ വാർത്തകളിൽ നിറച്ചു.
ഇപ്പോഴിതാ അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശയാക്കിക്കൊണ്ടാണ് അമൃതയുടെ സ്റ്റോറി. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവുമെന്ന വാചകമാണ് അമൃത പങ്കുവെച്ചത്. ഓ യൂ ആന്റ് മീ എന്നാണ് ഗോപി സുന്ദറിനെ ടാഗ് ചെയ്ത് കൊണ്ട് സ്റ്റോറിയിൽ അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത സുരേഷും ഗോപി സുന്ദറും. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് മ്യൂസിക് പരിപാടികളും നടത്തുന്നു. പോയ വർഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഗോപി സുന്ദറാണെന്ന് അമൃത സുരേഷ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
പുതുവത്സര ദിനത്തിൽ ഒരു സൺ ഗ്ലാസ് ആണ് ഗോപി സുന്ദറിന് അമൃത സുരേഷ് നൽകിയ സമ്മാനം. കരിയറിന്റെയും മികച്ച സമയത്ത് നിൽക്കുകയാണ് ഗോപി സുന്ദറും അമൃതയും. പഴയതിനേക്കാൾ സജീവമാണ് ഗാന രംഗത്ത് ഇപ്പോൾ അമൃത സുരേഷ്. ഗോപി സുന്ദർ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും സാന്നിധ്യം അറിയിക്കുന്നു.