കൊല്ലം: ദേശീയപാതയില്‍ ശക്തികുളങ്ങര മരിയാലയം ജംഗ്ഷഷനില്‍ സ്വകാര്യ ബസും മീന്‍ കൊണ്ടുപോകുന്ന ഇന്‍സുലേറ്റഡ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു.വാനിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്.ക്ലീനറും ബസിലെ യാത്രക്കാരുമടക്കം നിരവധി പേര്‍ക്ക്പരിക്കേറ്റു.
ചവറയില്‍ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇന്‍സുലേറ്റഡ് വാനുമാണ് കൂട്ടിയിടിച്ചത്.സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകട കാരണമെന്നാണ് പരാതി.വാനിന്റെ പിറകില്‍ സഞ്ചരിച്ച സ്‌കൂട്ടറും അപകടത്തില്‍ പെട്ടു. സ്‌ക്കൂട്ടറില്‍ യാത്രചെയ്തവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News