30 C
Kottayam
Sunday, May 12, 2024

പിറവത്ത് പാറമട ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; പാറയ്ക്കടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി, പാറമട പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായി

Must read

പിറവം: പിറവത്ത് പാറമട ഇടിഞ്ഞുവീണ് ഒരു തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാംമ്പള്ളി മറ്റത്തില്‍ ശശിയാണ് മരിച്ചത്.പാറയ്ക്കടിയില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ ഏറെ നേരത്തെ ശ്രമഫലത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അഗ്‌നിശമന സേന അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നരയോടെ കല്ലുകള്‍ക്കിടയില്‍പെട്ടവരെ പുറത്തെടുത്തുവെങ്കിലും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.

അപകടമുണ്ടായത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടയിലാണെന്ന് സൂചനയുണ്ട്. പഞ്ചായത്ത് പാറമടയ്ക്ക് പ്രവര്‍ത്തന അനുമതി പുതുക്കി നല്‍കിയിരുന്നില്ല. ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടെന്ന് പറഞ്ഞാണ് ഉടമ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തനം തുടങ്ങിയതെന്നും അതുപ്രകാരമാണെങ്കില്‍ ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടയാണെന്നും 2017ലും ഇവിടെ അപകടമുണ്ടായി ഒരു സ്ത്രീ മരണപ്പെട്ടിരുന്നുവെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. 2003ല്‍ ഹൈക്കോടതി നിര്‍ത്തിവയ്പിച്ച പാറമട ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വീണ്ടും പ്രവര്‍ത്തനം നടത്താനുള്ള അനുമതി സമ്പാദിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week