കൊച്ചി: അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. അങ്കമാലിയിലെ വേങ്ങൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.
പാലക്കാട് കാവശേരി സ്വദേശി രണ്‍ദീപ്(37)ആണ് മരിച്ചത്. മൈസൂരില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് തക്കാളിയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കേടായതിനെതുടര്‍ന്ന് നിര്‍ത്തിയിട്ട മറ്റൊരു ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടസമയത്ത് രണ്‍ദീപ് വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിപ്പോയ ഇയാള ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ടാണ് പുറത്തെടുക്കാനായത്.
രണ്ടു ക്രയിന്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ അജിത് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News