തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസ്സന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും രാവിലെ കണ്ടെത്തിയത്.
കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെല്‍വിയര്‍, ജോസഫ് എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുരുകയാണ്. ഇന്നലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തിയിരിന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാവനും മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയിരുന്നു.
‘ഇന്നല രാത്രി തന്ന രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ നടപടികളും തുടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും’. സജി ചെറിയാന്‍ പറഞ്ഞു. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.
നാവിക സേനയുടെ ഡോമിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിനെത്തും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തീരസംരക്ഷ സേനാ അധികൃതരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കൂടാതെ, കാണാതായ ജോസഫ് വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു.