താനൂർ:തൊട്ടിൽ തുണി കീറി ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനു ദാരുണാന്ത്യം. നിറമരുതൂർ ഗവ.ഹൈസ്കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.40നായിരുന്നു സംഭവം. കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടിൽ തുണി കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ഏക മകനാണ്. മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടർന്നാണ് നിറമരുതൂർ തറവാട് വീട്ടിൽ താമസിക്കാൻ എത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News