ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 1,431 പേരിലാണ് രോഗബാധ കണ്ടെത്തിയത്. 454 ഒമിക്രോണ്‍ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 351 കേസുകളുമായി ഡല്‍ഹി തൊട്ടുപിന്നിലുണ്ട്.
തമിഴ്നാട്(118), ഗുജറാത്ത്(115), കേരളം(100) തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
8,949 പേര് കൂടി രോഗമുക്തരാകുകയും 406 പേര് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. നിലവില്‍ 1,04,781 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News