News

യുവാവായ കൊവിഡ് രോഗിക്ക് കിടക്ക ഒഴിഞ്ഞുകൊടുത്തു; വീട്ടിലെത്തിയ 85കാരന്‍ മരിച്ചു

നാഗ്പൂര്‍: യുവാവായ കൊവിഡ് രോഗിയ്ക്കായി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത 85 കാരന്‍ വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ആര്‍എസ്എസ് അംഗമാണ്.

നാല്‍പ്പതുകാരനായ കൊവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതകരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ തന്നെ ഇയാള്‍ കിടക്ക ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാണ് ഇയാളുടെ ജീവിതം. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് നാരായണന്‍ ദബോല്‍ക്കര്‍ ഡോക്ടറോട് പറഞ്ഞു.

80വയസ് കഴിഞ്ഞ അയാളുടെ ആരോഗ്യനില മോശമായിരുന്നെന്നും അദ്ദേഹത്തിന് ആശുപത്രിയില്‍ ചികിത്സ ആവശ്യവുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. കിടക്ക യുവാവായ രോഗിയ്ക്ക് ഒഴിഞ്ഞുകൊടുത്തതിന് ശേഷം
ഇയാള്‍ മകളെ വിളിച്ച് ആശുപത്രിയിലെ വിവരങ്ങള്‍ അറിക്കുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ മരിച്ചു.

ഓക്സിജന്‍ ലെവല്‍ കുറഞ്ഞതിന് പിന്നാലെയാണ് ഏപ്രില്‍ 22ന് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ പരിശ്രമത്തിന് ശേഷമാണ് തങ്ങള്‍ക്ക് ഒരു കിടക്ക ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയതായി മകന്‍ പറയുന്നു. അവസാനനിമിഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛന്‍ പറഞ്ഞതായി മകന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button