KeralaNewspravasi

90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി

തിരുവനന്തപുരം സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  എല്ലാ തിങ്കളാഴ്ചയും  ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക.

നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരി‍ജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050- 90,000 രൂപ) താമസസൗകര്യവും ലഭിക്കും. 

എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker